കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം

Posted on: April 24, 2018 12:57 pm | Last updated: April 24, 2018 at 12:57 pm

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടിന് കേടുപാടുകള്‍ പറ്റിയവര്‍ക്ക് 50,000 രൂപയും ചെറിയ കേടുപാടുകള്‍ക്ക് 25000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കടല്‍ തീരത്ത് നിന്ന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വലിയതുറയിലെ മത്സ്യവകുപ്പിന്റെ ഭവന സമുച്ചയം തുറന്നുകൊടുക്കും. കടല്‍തീരങ്ങളുടെ 50 മീറ്റര്‍ സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിക്കുമെന്നും അവിടെ വീടുവെക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.