ലോകത്തിലെ ആദ്യ ലിംഗം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

Posted on: April 24, 2018 8:10 am | Last updated: April 24, 2018 at 10:01 am

വാഷിംഗ്ടണ്‍: ലോകത്തില്‍ ആദ്യമായി പുരുഷ ലിംഗവും വൃഷ്ണസഞ്ചിയും വിജയകരമായി മാറ്റിവെച്ചു. മേരിലാന്‍ഡ് ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയിലെ സര്‍ജന്മാരാണ് ശസ്ത്രക്രിയ നടത്തിയത്. ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ സൈനികനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

മാര്‍ച്ച് 26നാണ് ശസ്ത്രക്രിയ നടന്നത്. 11 ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ലിഗംമാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. മരിച്ചയാളുടെ ലിംഗവും വൃഷ്ണവുമാണ് സൈനികനില്‍ മാറ്റിവെച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ധാര്‍മികത കണക്കിലെടുത്ത് പുരുഷ ബീജ ഗ്രന്ഥി മാറ്റിവെച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ സൈനികന്‍ പൂര്‍ണ സുഖം പ്രാപിക്കുമെന്നും സാധാരണ പോലെ ലൈംഗിക ശേഷി വീണ്ടുകിട്ടുമെന്നും അവര്‍ വ്യക്തമാക്കി.