അസുഖബാധിതയായ ഉമ്മയെ കാണാന്‍ അനുമതി വേണം; മഅ്ദനി കോടതിയെ സമീപിച്ചു

Posted on: April 23, 2018 4:41 pm | Last updated: April 24, 2018 at 7:38 am
SHARE

ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി വീണ്ടും ബെംഗളൂരു എന്‍ഐഎ കോടതിയെ സമീപിച്ചു. അസുഖബാധിതയായ ഉമ്മയെ കാണാന്‍ കേരളത്തിലെത്താന്‍ അനുമതി തേടിയാണ് ഹരജി സമര്‍പ്പിച്ചത്.

ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചക്കാലം കേരളത്തില്‍ തങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജി കോടതി മറ്റന്നാള്‍ പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് മഅ്ദനി ഇതിന് മുമ്പ് കേരളത്തിലെത്തിയത്. സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് അന്ന് മഅ്ദനി കേരളത്തിലെത്തിയത്. ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും കോടതി അനുമതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here