Connect with us

Kerala

ലിഗയുടെ മരണം: അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി

Published

|

Last Updated

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് പോലീസിന്റെ അഭിമാനപ്രശ്‌നമാണ്. ഏറ്റവും മികച്ച ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തും.

ഒരു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ല. വിദേശിയായ ഒരാളാണ് മരിച്ചത്. അതിനാല്‍ തന്നെ അതിനെ പ്രാധാന്യത്തോടെയാണ് കാണുന്നത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായത്തിന് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂ. ഐജിയുടേ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുന്‍വിധിയോടുകൂടി പ്രതികരിക്കാന്‍ ഇല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Latest