National
അശ്ലീല സിനിമകളോട് ആസക്തിയുള്ള 22കാരന്‍ അമ്മയെ ബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: അശ്ലീല സിനിമകള്‍ക്ക് അടിമപ്പെട്ട മകന്‍ മാതാവിനെ ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ പഠാന്‍ പട്ടണത്തിലെ ജല്‍ ചൗക്ക് മേഖലയില്‍ വ്യാഴ്ചയാണ് 46കാരിയായ അമ്മയെ 22കാരനായ മകന്‍ ബലാത്സംഗം ചെയ്തത്. സംഭവത്തിന്റെ ആഘാതത്തില്‍ പുറത്ത് പറയാതിരുന്ന മാതാവ് പിന്നീട് ഭര്‍ത്താവിനോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് മൂത്ത മകനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ വായ്‌പൊത്തി കീഴ്‌പ്പെടുത്തിയ ശേഷം മകന്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വെള്ളം കുടിക്കാനെന്ന വ്യാജേനയാണ് മുറിയിലെത്തിയത്. സ്ത്രീ ബഹളം വെച്ചെങ്കിലും വീട്ടില്‍ ബഹളവും ശണ്ഠയും പതിവായതിനാല്‍ അയല്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പോലീസ് അറിയിച്ചു. സ്ഥിരമായി മൊബൈല്‍ ഫോണില്‍ പോണ്‍ സിനിമകള്‍ കാണുന്ന മകന്‍ മാതാവിന്റെയും സഹോദരിയുടെ മുമ്പില്‍ വെച്ച് പോലും വൃത്തികേട് കാണുമായിരുന്നുവത്രേ. മുമ്പ് പല തവണ മകന്‍ ലൈംഗിക അഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നും മാതാവ് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
മകനെതിരെ ഐ പി സി സെക്ഷന്‍ 376, 504 അനുസരിച്ച് ബലാത്സംഗത്തിന് കേസെടുത്തു.