Connect with us

Gulf

വ്യാജ ചികിത്സ; മൂന്നംഗ സംഘം പിടിയില്‍

Published

|

Last Updated

അല്‍ ഐന്‍: വ്യാജ ചികിത്സ നടത്തുന്ന മൂന്നംഗ സംഘത്തെ അബുദാബി പോലീസ് പിടികൂടി. ഒരു ആഫ്രിക്കക്കാരനെയും രണ്ട് ഏഷ്യന്‍ യുവതികളെയുമാണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് കുത്തിവെപ്പ് സാമഗ്രികള്‍ പിടികൂടി.

സൗന്ദര്യം വര്‍ധിക്കാനുള്ള വ്യാജ കുത്തിവയ്പ് ചികിത്സയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. വ്യത്യസ്ത തരം മരുന്നകള്‍ ഇതിനായി ഉപയോഗിച്ചിരുന്നു. അല്‍ഐനിലെ വില്ല കേന്ദ്രീകരിച്ചായിരുന്നു വ്യാജ ചികിത്സ നടന്നിരുന്നതെന്ന് അല്‍ ഐന്‍ പോലീസ് ഡയറക്ടര്‍ കേണല്‍ മുബാറക് സെയ്ഫ് അല്‍ സബൂഷി പറഞ്ഞു. 6,000 ദിര്‍ഹമായിരുന്നു ഒരാള്‍ക്ക് ചികിത്സാ ഫീസ്. ഇവരുടെ ചികിത്സക്ക് വിധേയയായ സ്വദേശി യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു.

Latest