Connect with us

National

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് ഉള്‍പ്പെടെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം സാമ്പത്തിക ക്രിമിനലുകളെ നേരിടാന്‍ നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ മാര്‍ച്ച് 12ന് ഇതുസംബന്ധിച്ച ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും പാര്‍ലിമെന്റ് നടപടികള്‍ തടസ്സപ്പെട്ടതിനാല്‍ പാസ്സാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുകയും പിന്നീറ്റ് തിരിച്ചുവരാന്‍ തയ്യാറാവുകയും ചെയ്യാത്തവര്‍, അറസ്റ്റ വാറണ്ട് പുറപ്പെടുവിക്കപ്പെട്ടവര്‍, ഒരു ബില്യണിലധികം രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയവര്‍ തുടങ്ങിയവരെ പുതിയ ഓര്‍ഡിനന്‍സിന് കീഴില്‍ ശിക്ഷിക്കാനാകും. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ അവരുടെ സമ്മതമോ അറിവോ കൂടാതെ തന്നെ വില്‍പന നടത്തി ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. നീരവ് മോദി, വിജയ് മല്യ തുടങ്ങിയ വന്‍കിട്ട സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് ഓന്‍ഡിനന്‍സിന്റെ പിടിവീഴും.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കളളപ്പണം തടയല്‍ നിയമത്തിന്റെ പരിധിയിലാണ് വിചാരണ ചെയ്യുക.

Latest