ലോയയുടെ മരണം: സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് യെച്ചൂരി

Posted on: April 19, 2018 3:49 pm | Last updated: April 19, 2018 at 8:32 pm

ഹൈദരാബാദ്: സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളിയ സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിധി പുനപ്പരിശോധിക്കണണെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബദല്‍ നിലപാട് അവതരിപ്പിച്ചുവെന്നും യെച്ചൂരി പറഞ്ഞു.

രണ്ട് വീക്ഷണങ്ങളും അവതരിപ്പിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് നടക്കും. ബിജെപി സര്‍ക്കാറിനെ പുറത്താക്കലാണ് ലക്ഷ്യം. ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.