സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ജ്യോസ്‌നയുടെ വീടിന് നേരെ കല്ലേറ്

Posted on: April 19, 2018 11:56 am | Last updated: April 19, 2018 at 12:54 pm

കോഴിക്കോട്: കോടഞ്ചേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച ജോസ്‌യുടെ വീടിന് നേരെ കല്ലേറ്. ജ്യോസ്‌നയും കുടുംബവും താമസിക്കുന്ന താമരശ്ശേരിയിലെ വാടക വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം.

ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്ന് ഇവര്‍ പറയുന്നു. ഓടുകള്‍ പൊട്ടി കിടപ്പുമുറിയില്‍ വീണെങ്കിലും ആര്‍ക്കും പരുക്കില്ല. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് മാറിയത്. സിപിഎമ്മിന്റെ ഭീഷണിയുള്ളതിനാല്‍ വീട് ഒഴിഞ്ഞ് തരണമെന്ന് വീട്ടുടമ നേരത്തെ ഇവരോട് ആവശ്യപ്പെട്ടിരുന്നു.