സിറിയയില്‍ നിന്ന് യു എസ് സൈന്യത്തെ പിന്‍വലിക്കില്ല

Posted on: April 18, 2018 6:04 am | Last updated: April 17, 2018 at 10:52 pm
Syrian army troops in Aleppo

വാഷിംഗ്ടണ്‍: അമേരിക്കയുടെ താത്പര്യങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ സൈന്യത്തെ സിറിയയില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അമേരിക്ക. യു എന്നിലെ യു എസ് സ്ഥാനപതി നിക്കി ഹാലെയാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കന്‍ താത്പര്യത്തിന് വിരുദ്ധമായ രാസായുധാക്രമണം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പിക്കുക, ഇസില്‍ ഭീകരവാദികളെ പൂര്‍ണമായും പരാജയപ്പെടുത്തുക, ഇറാന്‍ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കാന്‍ ഒരു കേന്ദ്രം എന്നിവയാണ് അമേരിക്കയുടെ താത്പര്യങ്ങളെന്നും അവര്‍ പറഞ്ഞു. സൈന്യം രാജ്യത്തേക്ക് മടങ്ങിവരികയെന്നത് സന്തോഷകരമാണെങ്കിലും ലക്ഷ്യം പൂര്‍ത്തിയാക്കാതെ ഇതുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.