Connect with us

Gulf

ആഗോള കയറ്റുമതി സൂചിക; യു എ ഇ ഒന്നാമത്

Published

|

Last Updated

അബുദാബി: ആഗോള കയറ്റുമതി സൂചിക റാങ്കിംഗില്‍ മധ്യപൗരസ്ത്യദേശ- ആഫ്രിക്കന്‍ മേഖലയില്‍ നാല് നില മെച്ചപ്പെടുത്തി യു എ ഇ ഒന്നാമത്. ലോകറാങ്കിംഗില്‍ 15-ാം സ്ഥാനത്തെത്തി. ലോക വ്യാപാര സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണിത്. റഷ്യ, സ്‌പൈന്‍, സ്വിസ്റ്റര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യു എ ഇ ക്ക് മുന്നിലുള്ളത്.

ആഗോള തലത്തിലും അറബ് ലോകത്തിലും ആദ്യമായാണ് യു എ ഇ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
സേവന കയറ്റുമതിയില്‍ ലോകത്തിലെ 17 ാം സ്ഥാനത്തും അറേബ്യന്‍ ലോകത്ത് ആദ്യത്തേതുമാണ്.

2017 ല്‍ യുഎഇയുടെ കയറ്റുമതി 20.4 ശതമാനം വര്‍ധിച്ചു. 2017 ല്‍ യുഎഇയുടെ കയറ്റുമതി 20.4 ശതമാനം വര്‍ധിച്ചു. അതേ കാലയളവില്‍ 10.7 ശതമാനം ആഗോള വളര്‍ച്ചയും മധ്യപൂര്‍വദേശത്ത് 18 ശതമാനം വര്‍ദ്ധനവുമുണ്ടായതായി ലോക വ്യാപാര സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 നെ അപേക്ഷിച്ചു 2017 ല്‍ കയറ്റുമതി മേഖലയില്‍ രാജ്യത്തിന്റെ കയറ്റുമതി -1.1 ശതമാനം ഇടിഞ്ഞു. അതേസമയം, ലോക വ്യാപാര ഇറക്കുമതി 10.7 ശതമാനവും മിഡില്‍ ഈസ്‌റ് കയറ്റുമതി 1.1 ശതമാനവും വര്‍ധിച്ചു.

Latest