Connect with us

National

നേപ്പാളിലെ ഇന്ത്യന്‍ എംബസിയുടെ ക്യാമ്പ് ഓഫീസിന് സമീപം സ്‌ഫോടനം

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളിലെ ഇന്ത്യന്‍ എംബസിയുടെ ക്യാമ്പ് ഓഫീസിന് സമീപം സ്‌ഫോടനം. കാഠ്മണ്ഡു ബിരാത്‌നഗറിലുള്ള താത്കാലിക ക്യാമ്പ് ഓഫീസിന് സമീപം ഇന്ന കാലത്ത് 8.20നാണ്് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്ന്് അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനം നടക്കുന്ന സമയത്ത് ഓഫീസില്‍ ആരുമില്ലായിരുന്നു. സ്‌ഫോടനത്തില്‍ ക്യാമ്പ് ഓഫീസിന്റെ മതിലിന് ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ടെന്ന് എസ്പി അരുണ്‍കുമാര്‍ പറഞ്ഞു. 2015ല്‍ നേപ്പാളിലും വടക്കന്‍ ബിഹാറിലുമുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ താത്കാലിക ക്യാമ്പ് ഓഫീസ് ഇവിടെ തുറന്നത്.

---- facebook comment plugin here -----

Latest