രാജ്യവ്യാപകമായി മഴയും പൊടിക്കാറ്റും

Posted on: April 13, 2018 9:54 pm | Last updated: April 13, 2018 at 9:54 pm
ഷാര്‍ജ അല്‍ ജുവൈസില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ്

ദുബൈ: യു എ ഇയില്‍ വ്യാപകമായി മൂടിക്കെട്ടിയ അന്തരീക്ഷം. ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റും മഴയുമുണ്ടായി. ദുബൈ നഗരത്തില്‍ ഉച്ചയോടെയാണ് പൊടിക്കാറ്റ് ആഞ്ഞുവീശിയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ അല്‍ ഐനില്‍ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചു. ഇടവിട്ട് പൊടിക്കാറ്റും തുടര്‍ന്നു. തുറസായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവരെയാണ് പൊടിക്കാറ്റ് വലച്ചത്.

തുറസായ സ്ഥലങ്ങളില്‍ പലരും മുഖം മൂടിക്കെട്ടിയാണ് ജോലി തുടര്‍ന്നത്. അല്‍ ഹയര്‍, അല്‍ ഫഖ, നഹല്‍, സൈ്വഹാന്‍, മസാകിന്‍ തുടങ്ങിയവിടങ്ങളിലെല്ലാം മണല്‍ കാറ്റും ചാറ്റല്‍ മഴയും അനുഭവപ്പെട്ടു. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച മങ്ങിയത് വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വൈകിട്ടും അല്‍ ഐനില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു.