ലുലുവിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍

Posted on: April 13, 2018 9:43 pm | Last updated: April 13, 2018 at 9:43 pm
SHARE

അബുദാബി: ലുലുവിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിതെിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലുലുവില്‍ ഭാഗ്യ നറുക്കെടുപ്പും ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനവും നല്‍കുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പതിനെട്ടാം പിറന്നാള്‍ പ്രമാണിച്ച് ലുലു 500 ദിര്‍ഹിമിന്റെ സൗജന്യ ഷോപ്പിങ് വൗച്ചറുകള്‍ നല്‍കുന്നുവെന്ന സന്ദേശമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിക്കുന്നത്.

ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെയുള്ള തട്ടിപ്പുകളില്‍ വീഴരുതെന്നും ലുലുവില്‍ ഇത്തരത്തിലുള്ള യാതൊരു ഓഫറുകളും പ്രഖ്യാപിച്ചിട്ടില്ലെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ചിലര്‍ക്ക് ലുലുവില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളികളും ലഭിക്കുന്നുണ്ട്. ഇത് വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പരും കാര്‍ഡ് നമ്പരുകളും മറ്റും ചോര്‍ത്താനുള്ള ശ്രമമാണ്. ഇത്തരത്തില്‍ വിവര ശേഖരണത്തിന് ലുലു ആരെയും നിയോഗിച്ചിട്ടില്ല. ഇതിനെതിരെ ജാഗ്രത പാലിക്കണം. ലുലു എന്തെങ്കിലും ഓഫറുകളോ പദ്ധതികളോ പ്രഖ്യാപിച്ചാല്‍ അത് സ്ഥാപനത്തിന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ കാണാമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here