കത്‌വാ, ഉന്നാവോ: പേര് പറയാതെ അപലപിച്ച് പ്രധാനമന്ത്രി; ഒരു പ്രതിയോടും ദയ കാണിക്കില്ല

Posted on: April 13, 2018 8:06 pm | Last updated: April 14, 2018 at 7:51 am

ന്യൂഡൽഹി: കത്‌വാ, ഉന്നാവോ സംഭവങ്ങളെ പേരുപറയാതെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യം ചര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ സംസ്‌കാരമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ സംഭവങ്ങളില്‍ നമ്മള എല്ലാവരും ലജ്ജിക്കണം. രാജ്യത്തെ ഒരു കുറ്റവാളിയും ദയകാണിക്കില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും പൂര്‍ണമായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.