Connect with us

National

ഉന്നോ ബലാത്സംഗം: ബി ജെ പി എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശം

Published

|

Last Updated

അലഹബാദ്: ഉന്നോ ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ ബി ജെ പിയുടെ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ അറസ്റ്റ് ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി സി ബി ഐക്ക് നിര്‍ദേശം നല്‍കി. ബംഗരാമു മണ്ഡലത്തിലെ ബി ജെ പി എം എല്‍ എയായ കുല്‍ദീപിനെ ചോദ്യം ചെയ്യാനായി ലക്‌നൗവിലെ വസതിയില്‍നിന്നും ഇന്ന് പിടികൂടിയിരുന്നു.

ഉന്നോ കേസില്‍ ആരോപണ വിധേയനായ കുല്‍ദീപിനെ അറസ്റ്റ് ചെയ്യാത്ത യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ അലഹബാദ് ഹൈക്കോടതി രൂക്ഷമായ വിമര്‍ശമുന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് സി ബി ഐ നടപടി തുടങ്ങിയത്. 17കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ സി ബി ഐയോടെ കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.

Latest