Connect with us

Ongoing News

അസ്സലായി റസ്സല്‍; ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് കൂറ്റന്‍ സ്‌കോര്‍

Published

|

Last Updated

ചെന്നൈ: 36 പന്തില്‍ 88 റണ്‍സ് അടിച്ചൂകൂട്ടിയ ആന്ദ്രെ റസ്സലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 203 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു.

പതിനൊന്ന് കൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് റസ്സലിന്റെ ഇന്നിംഗ്‌സ്. പത്തൊമ്പതാം ഓവറില്‍ നാട്ടുകാരനായ ഡ്വെയ്ന്‍ ബ്രാവോയെ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളും റസ്സല്‍ പറത്തി. റോബിന്‍ ഉത്തപ്പ 16 പന്തില്‍ 29ഉം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് 25 പന്തില്‍ 26ഉം ക്രിസ് ലിന്‍ 16 പന്തില്‍ 22ഉം റണ്‍സെടുത്തു.

ചെന്നൈക്കായി ഷെയ്ന്‍ വാട്‌സണ്‍ രണ്ടും ഹര്‍ഭജന്‍ സിംഗ്, ജഡേജ, ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest