മുഹമ്മദ് അനസ് നാലാമത്; ദേശീയ റെക്കോര്‍ഡ്

Posted on: April 10, 2018 6:16 pm | Last updated: April 10, 2018 at 7:57 pm

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാൡതാരം മുഹമ്മദ് അനസിന് മെഡലില്ല. 400 മീറ്ററില്‍ നേരിയ വ്യത്യാസത്തിനാണ് അനസിന് മെഡല്‍ നഷ്ടമായത്. ഫൈനലില്‍ 45.31 സെക്കന്‍ഡില്‍ നാലാമനായാണ് അനസ് ഫിനിഷ് ചെയ്തത്.

44.35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോട്‌സ്വാനയുടെ ഐസക് മാക്‌വാല സ്വര്‍ണവും 45.09 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോട്‌സ്വാനയുടെ തന്നെ ബബൊലോക്കി തെബെയ്ക്ക വെള്ളിയും നേടി. ജമൈക്കയുടെ ജവോണ്‍ ഫ്രാന്‍സിസിനാണ് വെങ്കലം. (45.11).

മെഡല്‍ നഷ്ടമായെങ്കിലും ദേശീയ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ മലയാളി താരത്തിനായി. ഹീറ്റ്‌സില്‍ കരിയറിലെ മികച്ച സമയത്തോടെയാണ് അനസ് ഫൈനലിന് യോഗ്യത നേടിയിരുന്നത്. 1958ല്‍ മില്‍ഖാ സിംഗ് 400 മിറ്ററില്‍ സ്വര്‍ണം നേടിയശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു അത്‌ലറ്റ് 400 മീറ്റര്‍ ഫൈനലിന് യോഗ്യത നേടിയത്.