കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി: ഇന്ത്യ- പാക് പോരാട്ടം സമനില

Posted on: April 7, 2018 12:01 pm | Last updated: April 7, 2018 at 2:18 pm

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സമനിലത്തുടക്കം. ബദ്ധവൈരികളായ പാക്കിസ്ഥാനോടായിരുന്നു ഇന്ത്യയുടെ സമനില. ഇരു ടീമുകളും രണ്ട് ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.

ദില്‍പ്രീത് സിംഗ്, ഹര്‍മന്‍ പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ താളം കണ്ടെത്തിയ പാക്കിസ്ഥാന്‍ മത്സരം സമനിലയിലേക്കെത്തിക്കുകയായിരുന്നു. മുഹമ്മദ് ഇര്‍ഫാന്‍, അലി മുബാഷര്‍ എന്നിവര്‍ പാക്കിസ്ഥാനായി ഗോളുകള്‍ നേടി.