അഴിമതിക്കേസില്‍ പാര്‍കിന് 24 വര്‍ഷം തടവ്

Posted on: April 6, 2018 2:09 pm | Last updated: April 6, 2018 at 3:54 pm

സോള്‍: അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈക്ക് 24 വര്‍ഷം തടവും 17 ദശലക്ഷം ഡോളര്‍ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ബാല്യകാല സുഹ്യത്തായ ചോയ് സൂന്‍ സിലിനു വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസിലാണ് ശിക്ഷ. പാര്‍കിന്റെ അഭാവത്തിലാണ് കോടതി വിധി പറഞ്ഞത്. കോടതി നടപടികള്‍ തല്‍സമയം അധിക്യതര്‍ സംേ്രപക്ഷേണം ചെയ്തിരുന്നു.

സാംസങ്, ലോട്ടെ, എസ്‌കെ എ്ന്നീ വന്‍കിട കുത്തകകളില്‍നിന്നും 5.2കോടി ഡോളര്‍ കൈക്കൂലി വാങ്ങാന്‍ സിലിന് പാര്‍ക് കൂട്ടുനിന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് 2017 മാര്‍ച്ചില്‍ പാര്‍കിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. അഴിമതിക്ക് കൂട്ടുനിന്നതായി പാര്‍ക് ഫിബ്രവരിയില്‍ കുറ്റ സമ്മതം നടത്തിയിരുന്നു.