Connect with us

National

ബേങ്ക് തട്ടിപ്പ് വീണ്ടും: തട്ടിയെടുത്തത് 2654 കോടി

Published

|

Last Updated

ന്യൂഡല്‍ഹി: വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനം ബേങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ ഡയറക്ടര്‍ എസ് എന്‍ ഭട്ട്‌നാഗറും രണ്ട് മക്കളും ചേര്‍ന്ന് 2654 കോടിരൂപയാണ് 11 ബേങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയായി നേടിയത്. ബേങ്കുകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയത സി ബി ഐ കമ്പനി ഡയറക്ടര്‍മാരുടെ വീടുകള്‍, ഫാക്ടറികള്‍, ഓഫീസ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി.

വൈദ്യുതോപകരണങ്ങളും ഇലക്ട്രിക് കേബിളുകളും നിര്‍മിക്കുന്ന കമ്പനിയായ ഡയമണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ െ്രെപവറ്റ് ലിമിറ്റഡ്. 2008ലാണ് ബേങ്കുകളില്‍ നിന്ന് വായപ് നേടിയത്. ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് വായ്പ നല്‍കുന്ന സമയത്ത് കമ്പനി ആര്‍ ബി ഐ പുറത്തുവിട്ട പണം തിരിച്ചടക്കാത്തവരുടെ പട്ടികയിലുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വന്നത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാത്രമല്ല, വായ്പ അനുവദിക്കുന്നതിന് മുമ്പേ എക്‌സ്‌പോര്‍ട്ട് ക്രഡിറ്റ് ഗാരന്റീ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശ്രദ്ധിക്കേണ്ടവരുടെ പട്ടികയിലും കമ്പനി ഉണ്ടായിരുന്നു. ഈ വിവരങ്ങളെല്ലാം അറിഞ്ഞുതന്നെയാണോ ബേങ്കുകള്‍ വായ്പ നല്‍കിയതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

---- facebook comment plugin here -----

Latest