ഐപിഎല്‍ വരവായി; കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ

Posted on: April 5, 2018 1:58 pm | Last updated: April 5, 2018 at 1:58 pm

മുംബൈ: ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് സീസണ്‍ റീ ചാര്‍ജ് പായ്ക്കുമായി റിലയന്‍സ് ജിയോ രംഗത്ത്. 251 രൂപക്ക് 51 ദിവസം കാലാവധിയില്‍ 102 ജിബി ഡേറ്റ ലഭിക്കുന്ന പായ്ക്കാക്ക് ജിയോ പുറത്തിറക്കിയിരിക്കുന്നത്.

ഐപിഎല്‍ മത്സരങ്ങള്‍ ലൈവായി കാണാന്‍ ഡാറ്റ നല്‍കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കോടികളുടെ സമ്മാനങ്ങള്‍ നല്‍കുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ ഏഴ് മുതല്‍ മൈ ജിയോ ആപ്പിലൂടെയാണ് ധന്‍ ധനാ ധന്‍ തത്സമയ ്ര്രകിക്കറ്റ് ഹാസ്യ ഷോ അരങ്ങേറുക.

ഹാസ്യതാരം സുനില്‍ ഗ്രോവറും ക്രിക്കറ്റ് കമന്റേറ്റര്‍ സമീര്‍ കൊച്ചാറുമാണ് അവതാരകര്‍. കപില്‍ദേവ്, വീരേന്ദ്ര സെവാഗ് എന്നിവരും പങ്കെടുക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴരയ്ക്കാണു ഷോ.