Connect with us

National

കേംബ്രിഡ്ജ് അനലിറ്റിക്ക: ചോര്‍ന്നത് അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: കേംബ്രിഡ്ജ് അനലിറ്റിക്ക വിവരചോര്‍ച്ചയില്‍ അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെട്ടതായി ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ഒന്‍പത് കോടി ആളുകളുടെ വ്യക്തിവിവരങ്ങളാണ് കമ്പനി ആകെ ചോര്‍ത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ അമേരിക്കക്കാരാണ്. ആകെ ചോര്‍ന്നതില്‍ 81 ശതമാനവും അമേരിക്കക്കാരുടെതാണെന്ന് ബ്ലോഗ് കുറിപ്പില്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു.

562,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിവര ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. ആകെ ചോര്‍ന്നവരുടെ എണ്ണമെടുക്കുമ്പോള്‍ 0.6 ശതമാനം വരും ഇത്. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ പറയുന്നു.

സ്വകാര്യതയുമായി ബന്ധപ്പെട്ട് ഉണ്ടായ വലിയ തെറ്റാണ് വിവരചോര്‍ച്ചയെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ചോര്‍ച്ച സംബന്ധിച്ച് ഈ മാസം 11ന് അദ്ദേഹം യുഎസ് പ്രതിനിധി സഭക്ക് മുമ്പാകെ ഹാജരാകുന്നുണ്ട്.

 

Latest