ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യക്ക് ആദ്യ ഗോള്‍ഡ്; മിന്നിത്തിളങ്ങി മീരാഭായി !!!

Posted on: April 5, 2018 11:54 am | Last updated: April 5, 2018 at 6:04 pm

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ വേട്ട തുടങ്ങി. ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. 48 കിലോ ഗ്രാം വിഭാഗത്തില്‍ റെക്കാഡോടെയാണ് മീരാഭായ് സ്വര്‍ണം നേടിയത്.

നിലവിലെ ലോകചാമ്പ്യനാണ് മണിപ്പൂരുകാരിയായ മീരാഭായി ചാനു. നേരത്തെ. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെള്ളി മെഡല്‍ നേടിയിരുന്നു.