കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് കന്നി മെഡല്‍

Posted on: April 5, 2018 9:47 am | Last updated: April 5, 2018 at 11:55 am

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടങ്ങി. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെള്ളി മെഡല്‍ നേടി. 249 കിലോ ഉയര്‍ത്തിയാണ് ഗുരുരാജയുടെ മെഡല്‍ നേട്ടം.

261 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ മുഹമ്മദ് ഇസ്ഹാര്‍ അഹ്മദ് സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡാണിത്. 248 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ചതുരങ്ക ലക്മല്‍ വെങ്കലം സ്വന്തമാക്കി.

അതേസമയം, ബാഡ്മിന്റണില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി. പ്രതീക്ഷയോടെ നീന്തല്‍കുളത്തിലിറങ്ങിയ മലയാളി താരം സജന്‍ പ്രകാശിന് ഹീറ്റ്‌സില്‍ പുറത്തായി. വനിതാ ഹോക്കിയില്‍ ഇന്ത്യ തോല്‍വിയോടെയാണ് തുടങ്ങിത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെയില്‍സാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.