ഫോട്ടോ മോര്‍ഫിംഗ്: മുഖ്യ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Posted on: April 4, 2018 6:01 am | Last updated: April 3, 2018 at 11:18 pm
ബിബീഷ്‌

വടകര: കല്യാണ ചിത്രങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച കേസിലെ മുഖ്യ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെ കണ്ടെത്താനാണ് വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഡി സി ആര്‍ ബി, എസ് എസ് ആര്‍ ബി മുഖേന വടകര പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പ്രതി രാജ്യം കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. വടകര ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒളിവില്‍ പോയ ബിബീഷിനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.