സയ്യിദ് യൂസുഫ് രിഫാഇയുടെ വസതിയില്‍ അനുശോചനവുമായി കാന്തപുരം

Posted on: April 3, 2018 6:02 am | Last updated: April 3, 2018 at 12:13 am
SHARE

കുവൈത്തില്‍ സയ്യിദ് യൂസുഫ് ഹാശിം രിഫാഇയുടെ വസതിയില്‍ എത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു

കുവൈത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച അറബ് ലോകത്തെ പ്രമുഖ പണ്ഡിതനും കുവൈത്ത് മുന്‍മന്ത്രിയുമായ സയ്യിദ് യൂസുഫ് ഹാശിം രിഫാഇയുടെ വസതിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദര്‍ശനം നടത്തി. സയ്യിദ് യൂസുഫ് രിഫാഇയുടെ മക്കളുമായും സഹോദരന്മാരുമായും അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക പുരോഗതിക്കും കേരളത്തിലെ നിരവധി സുന്നി സ്ഥാപനങ്ങളുടെ മുന്നേറ്റത്തിനും വലിയരൂപത്തില്‍ സഹായങ്ങളും പിന്തുണയും നല്‍കിയ സയ്യിദ് രിഫാഇയുടെ വിയോഗത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ള ദുഃഖം അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.

അറബ് ലോകത്ത് തനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളായിരുന്നു സയ്യിദ് രിഫാഇയെന്നും പാണ്ഡിത്യവും നേതൃഗുണവും ഒരുപോലെ മേളിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും കാന്തപുരം പറഞ്ഞു.

സയ്യിദ് യൂസുഫ് രിഫാഇക്കു വേണ്ടി കാന്തപുരം പ്രാര്‍ത്ഥന നടത്തി. യു എ ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി ഉള്‍പ്പെടെ അനേകം പണ്ഡിത, രാഷ്ട്രീയ പ്രമുഖര്‍ കാന്തപുരം എത്തുമ്പോള്‍ സയ്യിദ് രിഫാഇയുടെ വസതിയില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here