ആപ്പിന്റെ മാപ്പ് തുടരുന്നു; ഇത്തവണ അരുണ്‍ ജെയ്റ്റിലിയോട്

Posted on: April 2, 2018 1:29 pm | Last updated: April 2, 2018 at 8:32 pm

ന്യൂഡല്‍ഹി: വിവിധ മാനനഷ്ടക്കേസുകളില്‍ മാപ്പ് പറച്ചില്‍ പരമ്പര തീര്‍ക്കുന്ന ഡല്‍ഹി മുഖ്യമന്ത്രിയും അനുയായികളും ഒരിക്കല്‍കൂടി മാപ്പപേക്ഷിച്ചു.

ഇത്തവണ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റിലി നല്‍കിയ കേസിലാണ് ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജരിവാള്‍ നേതാക്കളായ സഞ്ജയ് സിംഗ് , അശുതോഷ് ,രാഘവ് ചാദ എന്നിവര്‍ സംയുക്തമായി മാപ്പപേക്ഷിച്ചത്.

2015 ഡിസംബറില്‍ തനിക്കെതിരായി ഇവര്‍ നടത്തിയ പ്രസ്താവന അപകീര്‍ത്തികരമാണെന്ന് കാണിച്ച് അരുണ്‍ ജെയ്റ്റിലി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവധ പ്രസ്താവനകളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഇതിനു മുമ്പും നിരവധി തവണ മാപ്പ് പറഞ്ഞു കഴിഞ്ഞു.