Connect with us

National

മാതാവിനരികില്‍നിന്നും കുരങ്ങ് തട്ടിക്കൊണ്ടുപോയ നവജാത ശിശു മരിച്ച നിലയില്‍

Published

|

Last Updated

ഭുവനേശ്വര്‍:കട്ടക്കില്‍ മാതാവിനൊപ്പം കിടന്നുറങ്ങവെ കുരങ്ങന്‍ തട്ടിയെടുത്ത 16 ദിവസം പ്രായമായ ആണ്‍കുട്ടിയുടെ മ്യതദേഹം കിണറ്റില്‍ കണ്ടെത്തി.

മരങ്ങള്‍ക്കിടയിലൂടെ ഓടുമ്പോള്‍ കുരങ്ങിന്റെ കൈയില്‍നിന്നും കുട്ടി താഴെവീണതാകാം എന്നാണ് കരുതുന്നത്. കുട്ടിയുടെ ശരീരമാസകലം പരുക്കേറ്റ നിലയിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് അമ്മയുടെ അരികില്‍നിന്നും കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്ത് കടന്നത്. കുഞ്ഞിനായി വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.

Latest