പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം പോലീസ് തടഞ്ഞു

Posted on: April 1, 2018 2:33 pm | Last updated: April 2, 2018 at 10:54 am

പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹം ഗുരുവായൂരില്‍ നാളെ നടത്താനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചത് .

രഹസ്യ വിവരം ലഭിച്ച പോലീസ് ഇത് തടയുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ്, രണ്ടാനച്ഛന്‍,വരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.