Connect with us

International

ഫലസ്തീനികളെ കൊന്നു തള്ളിയ സൈന്യത്തിന് നെതന്യാഹുവിന്റെ അഭിനന്ദനം

Published

|

Last Updated

ജറുസലേം: ഗാസ മുനമ്പില്‍ 17 ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ സൈന്യത്തിന്റെ നടപടിയെ പുകഴ്ത്തി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന അക്രമത്തെ ലോകമെങ്ങും അപലപിക്കുമ്പോഴാണ് സൈനികരുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് നെതന്യാഹു പ്രസ്താവന നടത്തിയത്.

രാജ്യത്തിന്റെ അതിര്‍ത്തി കാത്ത സൈന്യത്തിന് നന്ദി പറഞ്ഞ നെതന്യാഹു ഇസ്‌റാഈല്‍ പൗരന്‍മാരോട് സമാധാനപരമായി ആഘോഷിക്കാനും പറയുന്നു. ഗാസയിലെ കിഴക്കന്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ 1,500 ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ശനിയാഴ്ച 49 പേര്‍ക്കും പരുക്കേറ്റിരുന്നു. ലോകരാജ്യങ്ങള്‍ക്ക് പുറമെ മനുഷ്യാവകാശ സംഘടനകളും ഇസ്‌റാഈല്‍ സൈനിക നടപടിയെ അപലപിച്ചിരുന്നു.

 

Latest