മാക്രത്തിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്ക എട്ടിന് 313

Posted on: March 31, 2018 6:21 am | Last updated: March 30, 2018 at 11:23 pm

ജൊഹന്നസ്ബര്‍ഗ്: ആസ്‌ത്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തിട്ടുണ്ട്. എയ്ഡന്‍ മാക്രമിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

216 പന്തുകളില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഡിവില്ലിയേഴ്‌സ് 69 റണ്‍സെടുത്തു. എല്‍ഗാര്‍ (19), അംല (27), ഡുപ്ലസിസ് (പൂജ്യം) റബാഡ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. 25 റണ്‍സുമായി ബാവുമയും ഏഴ് റണ്‍സെടുത്ത ഡി കോക്കുമാണ് ക്രീസില്‍. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നും സയേര്‍സ് രണ്ടും ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ബെന്‍ക്രോഫ്റ്റും ഇല്ലാതെയാണ് ഓസീസ് ഇറങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ച്ച് പരുക്കേറ്റ് പുറത്തായതും ഓസീസ് ബൗളിംഗ് ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചു. സ്മിത്തിന് പകരം ടിം പെയ്‌നാണ് നായകന്‍.