മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഭേദഗതി: സ്വകാര്യ കോളജ് ഫീസ് നിയന്ത്രിക്കും

Posted on: March 28, 2018 10:26 pm | Last updated: March 29, 2018 at 9:56 am

ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ ചില ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയത്. കോളജുകളില്‍ 50 ശതമാനം സീറ്റുകളില്‍ ഫീസ് നിയന്ത്രിക്കുക. അവസാന വര്‍ഷ എം ബി ബി എസ് പരീക്ഷ രാജ്യത്താകമാനം ഏകീകൃതമാക്കുന്നതിനുള്ള ഭേദഗതിക്കും അംഗീകാരം നല്‍കി. ആയുര്‍വേദ, യുനാനി ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സ ചെയ്യുന്നവര്‍ക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാന്‍ ഒരു ബ്രിഡ്ജ് കോഴ്‌സ്‌വഴി അവസരം നല്‍കുകയെന്ന കാര്യം ഒഴിവാക്കി. പാരമ്പര്യ വൈദ്യം പഠിച്ചവര്‍ക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാമെന്നുള്ള വിവാദ വ്യവസ്ഥ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്രം ഒഴിവാക്കയത്.

അതേസമയം, ആയുര്‍വേദ, യുനാനി ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സചെയ്യുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് ബ്രിഡ്ജ് കോഴ്‌സ് തുടരും. അവസാന വര്‍ഷ എം ബി ബി എസ് പരീഷ ഏകീകൃതമാക്കാനും ഇതിന് നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ് (നക്സ്റ്റ്) എന്ന് പേര് നല്‍കാനും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. അംഗീകൃതമില്ലാതെ പ്രക്ടീസ് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ഇടാക്കാനുള്ള ഭേദഗതിക്കും അംഗീകാരം നല്‍കി. കേന്ദ്ര മെഡിക്കല്‍ കമ്മീഷനില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാതിനിധ്യം മൂന്നില്‍ നിന്ന് ആറാക്കി ഉയര്‍ത്തും.

ബില്ലിലെ വ്യവസ്ഥകള്‍ മെഡിക്കല്‍ കോളജുകള്‍ നടപ്പാക്കിയില്ലെങ്കില്‍ സ്വീകരിക്കുന്ന നടപടികള്‍ കര്‍കശമാക്കി. ആരോഗ്യ- കുടുംബക്ഷേമ പാര്‍ലിമെന്ററി കമ്മിറ്റി ഭേതഗതി ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.