തിരുവനന്തപുരം: മുഖ്യമന്ത്രിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൂന്ന് ദിവസമായി സഭയില്‍ എത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.
സി പി എം കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഡല്‍ഹിയിലാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചെങ്കിലും പ്രതിപക്ഷം ശാന്തരായില്ല. കേന്ദ്ര കമ്മറ്റിക്കുള്ള പ്രാധാന്യം സഭക്ക് നല്‍കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിന് ശേഷമാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ അസാന്നിധ്യം സംബന്ധിച്ച് ചോദ്യമുന്നയിച്ചത്.