Connect with us

National

രാമനവമി ആഘോഷം: അക്രമത്തെ വിമര്‍ശിച്ച് മമത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിനിടെ ആയുധവുമായിറങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി. രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് മുര്‍ഷിദാബാദിലെ റാണിഗഞ്ചിലുണ്ടായ സംഘര്‍ഷം ബംഗാളിലാകെ വ്യാപിക്കുകയാണ്. സംഘര്‍ഷം ഇല്ലാതാക്കന്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ആയുധവുമായി റാലി നടത്തിയതിനെ വിമര്‍ശിക്കുന്നതിനിടെ കൈത്തോക്കുമായി നടക്കാന്‍ രാമന്‍ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മമത ബാനര്‍ജി ചോദിച്ചു. ഇത്തരം തെമ്മാടിത്തരം കാണിക്കുന്നവര്‍ രാമനെ അപമാനിക്കുകയാണ്. ബംഗാളികള്‍ കാളി പൂജയും ദുര്‍ഗാ പൂജയുമെല്ലാം ആയുധങ്ങളും തെമ്മാടിത്തരവും ഇല്ലാതെ സമാധാനപരമായി ആഘോഷിക്കുന്നവരാണ്. ഇപ്പോഴത്തെ സംഭവങ്ങള്‍ സംബന്ധിച്ച് അധികാരികളുമായി സംസാരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പുരുലിയ ജില്ലയില്‍ നടത്തിയ റിലിയിക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാന്‍ഡിയില്‍ റാലിക്കിടെ ആയുധമേന്തിയ സംഘം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. പിന്നീട് റാണിഗഞ്ചില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുചക്രവാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കുകയും ഒരു പോലീസുകാരനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ മാത്രം ആയുധമേന്തിയ 60ല്‍ അധികം റാലികള്‍ നടന്നു. പലതും അക്രമത്തില്‍ കലാശിക്കുകയും ചെയ്തു.

പോലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ജാഥകള്‍ നടത്താവൂ എന്ന നിബന്ധന പാലിക്കാതെയാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും വാളുമേന്തി ഇത്തരമൊരു റാലിയില്‍ പങ്കെടുത്തിരുന്നു.

Latest