കർണാടകയിൽ കോൺഗ്രസ് നില മെച്ചെപ്പടുത്തി അധികാരത്തിൽ തുടരുമെന്ന് സർവേ

Posted on: March 26, 2018 5:28 pm | Last updated: March 26, 2018 at 9:30 pm

ന്യൂഡല്‍ഹി: ആസന്നമായ കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി അധികാരത്തില്‍ തുടരുമെന്ന് സര്‍വേ. സീഫോര്‍ ആണ് കോണ്‍ഗ്രസിന് ആവേശം പകരുന്ന സര്‍വേ ഫലം പുറത്തുവിട്ടത്. 2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീഫോര്‍ മികച്ച വിജയം പ്രവചിച്ചിരുന്നു. സീഫോര്‍ സര്‍വേയില്‍ കോണ്‍ഗ്രസ് 19-120 സീറ്റുകള്‍ നേടുമെന്ന് വ്യക്തമാക്കിയപ്പോള്‍ 122 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 122ല്‍ നിന്ന് 126 ആയി ഉയരുമെന്ന് സര്‍വേയില്‍ പറയുന്നു. വോട്ടുവിഹിതത്തില്‍ കോണ്‍ഗ്രസ് ഒന്‍പത് ശതമാനം വര്‍ധന ഉണ്ടാക്കുമെന്നും സര്‍വേ വ്യക്തമാക്കുന്ന. ബിജെപി 31 ശതമാനം, ജെഡിഎസ് 16 ശതമാനം എന്നിങ്ങനെയാകും മറ്റുപാര്‍ട്ടികളുടെ വോട്ട് വിഹിതം.

മാര്‍ച്ച് ഒന്നിനും 25നും ഇടയില്‍ 154 മണ്ഡലങ്ങളിലെ 22,357 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ തയ്യാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തില്‍ തുടരണമെന്നാണ് 45 ശതമാനം പേരും ആഗ്രഹിക്കുന്നത്.