ഗോവയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

Posted on: March 20, 2018 3:42 pm | Last updated: March 20, 2018 at 3:42 pm

പനാജി: ഗോവ പിസിസി പ്രസിഡന്റ് ശാന്തറാം നായിക് രാജിവെച്ചു. രാജിക്കത്ത് ഇദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ചുകൊടുത്തു. പുതിയ തലമുറ നേത്യനിരയിലേക്ക് ഉയര്‍ന്നുവരണമെന്ന് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രചോദനമുള്‍ക്കൊണ്ട് പുതിയ തലമുറക്കായി വഴിയൊരുക്കാനാണ് രാജിയെന്ന് 72കാരനായ ശാന്താറാം പറഞ്ഞു. ഗുജറാത്ത് പി സി സി അധ്യക്ഷന്‍ ഭരത് സിംഗ് ഉടന്‍ തല്‍സ്ഥാനം രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.