ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

Posted on: March 18, 2018 1:28 pm | Last updated: March 18, 2018 at 6:49 pm
SHARE

കൊളംബൊ: വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. ബുദ്ധമതസ്ഥരും മുസ്്‌ലിം മതവിശ്വാസികളും തമ്മിലുണ്ടായ സംഘര്‍ഷം കലാപമായി മാറുകയായിരുന്നു.

കലാപത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 20 ഓളം മുസ്്‌ലിം പള്ളികള്‍ ബുദ്ധമതസ്ഥരായ കലാപകാരികള്‍ തകര്‍ത്തിരുന്നു. സൈന്യത്തിന് കലാപം നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ച കാര്യം പ്രസിഡന്റ് അറിയിച്ചത്.