മദ്യനയത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് താമരശ്ശേരി ബിഷപ്പ്

Posted on: March 17, 2018 11:33 am | Last updated: March 17, 2018 at 1:01 pm

കോഴിക്കോട്: എല്‍ ഡി എഫ് സര്ക്കാറിന്റെ മദ്യനയത്തിനെതിരെ കടുത്ത നിലപാടുമായി താമരശ്ശേരി ബിഷപ്പും കെ സി ബി സിയും. സര്‍ക്കാറിന് ധാര്‍മികതയില്ലെന്നും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ബിഷപ്പ് പറഞ്ഞു.

തൊഴിലാളികളുടെ പേരുപറഞ്ഞ് മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത് സി പി ഐയുടെ സമ്മര്‍ദം മൂലമാണെന്നും ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മദ്യശാലകല്‍ തുറക്കുന്നത് സംസ്ഥാനത്തെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്ന് കെ സി ബി സി കുറ്റപ്പെടുത്തി. ജനങ്ങളെ മദ്യത്തില്‍ മയക്കി അക്രരാഷ്ട്രീയത്തിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സി ബി സി ആരോപിച്ചു