വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Posted on: March 17, 2018 9:36 am | Last updated: March 17, 2018 at 9:59 am

ചെന്നൈ: വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ ക്യഷ്ണവേണി, ദിലീപ് , അറമുഖ സാമി എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. വേളാങ്കണ്ണിയിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം കാരക്കലിലെ ക്ഷേത്രത്തിലേക്ക് പോകവെയാണ് അഞ്ചംഗ സംഘം അപകടത്തില്‍പ്പെട്ടത്.