Connect with us

Kerala

പരിഗണിക്കണം, ഹീമോഫീലിയ രോഗികളെക്കൂടി

Published

|

Last Updated

ആലുവയിലെ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍

കൊച്ചി: ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നടക്കുന്ന ഹീമോഫീലിയ രോഗികള്‍ക്ക് സംസ്ഥാനത്ത് നേരിടേണ്ടിവരുന്നത് കടുത്ത അവഗണന. സംസ്ഥാനത്ത് ഹീമോഫീലിയ രോഗികള്‍ക്കായി ഓരേയൊരു സെന്റര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആലുവയിലുള്ള ഈ സെന്ററിനെയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള രോഗികള്‍ ആശ്രയിക്കുന്നത്. ചികിത്സക്കും തുടര്‍ച്ചികിത്സക്കും ഫിസിക്കല്‍ തെറാപ്പിക്കുമായി ഈ രോഗികള്‍ക്ക് ആലുവയിലുള്ള സെന്ററിലെത്തണം. നാല് മാസം വരെ ഫിസിക്കല്‍ തെറാപ്പി ചെയ്താണ് പലരും ഇവിടെ നിന്നും മടങ്ങുന്നത്. മുറിവുകളുണ്ടായാല്‍ രക്തം വാര്‍ന്നുപോകുന്നത് നിലക്കാത്തതിനാല്‍ ഇവര്‍ക്ക് മറ്റ് ഫിസിക്കല്‍ തെറാപ്പി സെന്ററുകളെ ആശ്രയിക്കാനുമാകില്ല. മുറിവുകളുണ്ടാകാത്ത വിധത്തിലുള്ള തെറാപ്പികളിലൂടെയാണ് ഈ രോഗികള്‍ ആരോഗ്യം വീണ്ടെടുക്കുന്നത്. എന്നാല്‍ ആലുവയിലുള്ള സെന്ററില്‍ ഹീമോഫീലിയ രോഗികള്‍ക്കുള്ള വാര്‍ഡ് ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കാനായിട്ടില്ല. നിലവില്‍ 12 പേര്‍ക്ക് മാത്രമാണ് ഒരേസമയം ഇവിടെ കിടക്കാനാകുകയുള്ളൂ. നാല് വര്‍ഷം മുമ്പാണ് ഈ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൂടുതല്‍ സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്തതാണ് രോഗികളെ വലയ്ക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളില്‍ ഹീമോഫീലിയോ രോഗികള്‍ക്ക് ശസ്ത്രക്രിയാ സൗകര്യങ്ങളില്ലാത്തതും ഇവരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സാധാരണക്കാരെപ്പോലെ ജോലിചെയ്യാനുള്ള ആരോഗ്യമില്ലാത്തതിനാല്‍ പലരോഗികളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ കൊടുത്തുകൊണ്ടുള്ള ശസ്ത്രക്രിയക്ക് ഇവര്‍ക്ക് കഴിയാറില്ല. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച ആയിരം രൂപ പെന്‍ഷനാണ് പലരുടെയും ആശ്രയം. കഴിഞ്ഞസര്‍ക്കാര്‍ തന്നെ കാരുണ്യചികിത്സാ സഹായ നിധിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കുള്ള മരുന്നുകള്‍ പരിധിയില്ലാതെ പൂര്‍ണമായും സൗജന്യമാക്കിയിട്ടുണ്ട്.

ക്രോമസോമുകളുടെ പ്രശ്‌നങ്ങള്‍ മൂലം രക്തം കട്ടപിടിക്കാത്തതാണ് ഹീമോഫീലിയ രോഗം. ഇവരുടെ ആന്തരിക അവയവങ്ങള്‍ക്കോ, പുറത്തോ പരിക്കുകളുണ്ടായാല്‍ രക്തം വാര്‍ന്നുപോയികൊണ്ടിരിക്കും. ഉടന്‍ ചികിത്സ ലഭ്യമായില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. അതിനാല്‍ അടിയന്തര ചികിത്സയാണ് വേണ്ടത്. എന്നാല്‍ ഈ അസുഖത്തില്‍ സെപ്ഷലൈസ് ചെയ്ത ഹെമറ്റോളജി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കുറവാണ്. മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് ഹെമറ്റോളജി ഡോടക്ടര്‍മാരുള്ളത്.

സംസ്ഥാനത്ത് ഏഴ് സൊസൈറ്റികളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. അപകടത്തില്‍ പെട്ടോ മറ്റേതെങ്കിലും വിധത്തിലോ മുറിവകളുണ്ടായാല്‍ രോഗികള്‍ സ്വന്തം നിലക്ക് ഇഞ്ചക്ഷന്‍ എടുക്കുകയാണ് ചെയ്യുന്നത്. സൊസൈറ്റികള്‍ മുഖേനെ ഇതിനായി മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ ചികിത്സ തേടണം. എന്നാല്‍ സെപ്ഷലൈസ് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ഉടനടി ലഭ്യമാകില്ല. മാത്രമല്ല വലിയ വിലയുള്ള ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകള്‍ പൊതുവേ ആശുപത്രികള്‍ സൂക്ഷിച്ചുവെക്കാറുമില്ല.

sijukm707@gmail.com

---- facebook comment plugin here -----

Latest