മനുഷ്യക്കടത്ത്: പോപ്പ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ്

Posted on: March 16, 2018 3:26 pm | Last updated: March 16, 2018 at 7:04 pm

പാട്യാല: മനുഷ്യക്കടത്ത് കേസില്‍ ഗായകന്‍ ദലേര്‍ മെഹന്ദിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. പഞ്ചാബിലെ പാട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ മെഹന്ദിയെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അധികം വൈകാതെ ഇദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. 2003ല്‍ ബക്ഷിഷ് സിംഗ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് മെഹന്ദിയേയും ഇദ്ദേഹത്തിന്റെ സഹോദരനായ ഷംഷെര്‍, കുറച്ച് സഹായികള്‍ എന്നിവരെ പ്രതി ചേര്‍ത് പാട്യാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോപ്പ് സിംഗറായ മെഹന്ദി ട്രൂപ്പംഗങ്ങളെന്ന നിലയില്‍ ആളുകളെ വിദേശത്തേക്ക് കടത്തുന്നുവെന്നായിരുന്നു പരാതി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷംഷെര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.