Connect with us

International

അമേരിക്കയില്‍ നടപ്പാലം തകര്‍ന്ന് നാല് മരണം

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്കയിലെ മിയാമിയില്‍ ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം നടപ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുടുങ്ങിപ്പോയവര്‍ക്കായി രക്ഷാ പ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്.

എട്ട് വരിപ്പാതയുടെ മുകളിലുള്ള നടപ്പാലമാണ് തകര്‍ന്നത്. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അപകടം നടക്കുമ്പോള്‍ എത്രപേര്‍ പാലത്തിലും അടിയിലും ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഇന്നലെ രാത്രിയായിരുന്നു അപകടം.

---- facebook comment plugin here -----

Latest