ഡി സിനിമാസ്: ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

Posted on: March 15, 2018 1:07 pm | Last updated: March 15, 2018 at 3:37 pm

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ചാലക്കുടിയില്‍ ഡി സിനിമാസ് തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ നടന്‍ ദിലീപ് വ്യാജരേഖ ചമച്ച് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നായിരുന്നു ആരോപണം. ഹരജിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ്.ജയയെയും കേസില്‍ എതിര്‍കക്ഷിയാക്കും.