ന്യൂനമര്‍ദം:ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അധിക്യതര്‍

Posted on: March 13, 2018 2:00 pm | Last updated: March 13, 2018 at 8:16 pm

തിരുവനന്തപുരം: ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ അധിക്യതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അതേ സമയം ആശങ്കപ്പെടേണ്ട സ്ഥിയില്ലെന്നും ന്യൂനമര്‍ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അഥവാ കേരളതീരത്തോട് അടുത്താലും പ്രതിരോധത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശമുണ്ട്. കനത്ത കാറ്റിനും മഴക്കും സാധ്യതയുള്ളതിനാലാണിത്.

തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്രന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളത്. സാഹചര്യങ്ങള്‍ അടിയന്തിരമായി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്യാകുമാരിക്കും ശ്രീലങ്കുമിടയില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വടക്കു പടിഞ്ഞാറു ദിശയിലൂടെ മാലി ദ്വീപിന് സമീപമെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞിരുന്നു. ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ട്.