ഡിബാല ഡബിളില്‍ യുവെന്റസ്

Posted on: March 13, 2018 6:00 am | Last updated: March 13, 2018 at 12:05 am

ടുറിന്‍: അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പോളോ ഡിബാലയുടെ ഇരട്ട ഗോളുകളില്‍ ഉദിനിസെയെ കീഴടക്കി യുവെന്റസ് ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇരുപതാം മിനുട്ടിലും നാല്‍പ്പത്തൊമ്പതാം മിനുട്ടിലുമാണ് ഡിബാലയുടെ സ്‌കോറിംഗ്.

മത്സരത്തില്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ പെനാല്‍റ്റി പാഴാക്കിയില്ലായിരുന്നെങ്കില്‍ യുവെന്റസിന്റെ വിജയം കാല്‍ഡസന്‍ ഗോളുകള്‍ക്കാകുമായിരുന്നു. ഈ വിജയത്തോടെ യുവെന്റസിന് 71 പോയിന്റായി. ഇന്റര്‍മിലാനുമായി നാപോളിയ ഗോള്‍ രഹിത സമനിലയായതോടെ ഒരു പോയിന്റിന്റെ മുന്‍തൂക്കമാണ് യുവെന്റസിന് ലഭിച്ചത്.
28 മത്സരങ്ങളില്‍ 70 പോയിന്റാണ് നാപോളിക്ക്. യുവെന്റസാകട്ടെ 27 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ഒരു മത്സരം അധികം കളിക്കാനുണ്ട്.

മറ്റ് മത്സരങ്ങളില്‍ ഫിയോറന്റീന 1-0ന് ബെനെവെന്റോയെയും അറ്റ്‌ലാന്റ 1-0ന് ബൊളോഗ്നയെയും ക്രോട്ടൊണ്‍ 4-1ന് സാംഡോറിയേയും എ സി മിലാന്‍ 1-0ന് ജെനോവയെയും പരാജയപ്പെടുത്തി.