വിമാനം വൈകി; യാത്രക്കാര്‍ ദുരിതത്തിലായി

Posted on: March 12, 2018 9:47 pm | Last updated: March 12, 2018 at 9:47 pm
SHARE

അബുദാബി: അബുദാബിയില്‍നിന്ന് മംഗലാപുരത്തേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനം ബംഗളൂരുവില്‍ ഇറക്കിയതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. നാലര മണിക്കൂറോളം ബംഗളൂരുവില്‍ കാത്തിരിക്കേണ്ടി വന്നിട്ടും ഭക്ഷണവും വെള്ളവുമൊന്നും നല്‍കാന്‍ വിമാന അധികൃതര്‍ തയാറായില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ 7.30ന് മംഗലൂരു വിമാനത്താവളത്തിലിറങ്ങേണ്ടിയിരുന്ന വിമാനം വൈകലും വഴിതിരിച്ചുവിടലും കാരണം ഉച്ചക്ക് 1.20ഓടെയാണ് മംഗലാപുരത്തെത്തിയത്.