Connect with us

Kerala

ചെങ്ങന്നൂരില്‍ ഫലം കാത്തിരുന്നു കാണാമെന്ന് വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: കേരളത്തില്‍ എന്‍ഡിഎയില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും
ചെങ്ങന്നൂര്‍ ഫലം കാത്തിരുന്നു കാണമെന്നും വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാന നേതൃത്വം എന്‍ഡിഎയെ നന്നായി കൊണ്ടുനടക്കുന്നില്ല. ഘടകകക്ഷികള്‍ക്ക് വേണ്ട പരിഗണനയോ പരിരക്ഷയോ ലഭിക്കുന്നില്ല. അതില്‍ പ്രതിഷേധിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല.

എംപിയാകാന്‍ തുഷാര്‍ വെള്ളാപ്പള്ളിയേക്കാളും അര്‍ഹന്‍ വി മുരളീധരനാണ്. വി മുരളീധരനെ ആദ്യമേ രാജ്യസഭാ സീറ്റ് നല്‍കേണ്ടതായിരുന്നു. അവസാന ഊഴത്തിലാണ് മുരളീധരന് പോലും സീറ്റ് നല്‍കിയത്. തുഷാര്‍ വെള്ളാപ്പള്ളിയോ ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. എംപി സ്ഥാനം തരുമെന്ന് ബിഡിജെഎസിനെ അറിയിച്ചിരുന്നുമില്ല. തുഷാറിനെ മോഹിപ്പിക്കാനും, മോഹഭംഗമുണ്ടാക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തി. ത്രിപുരയേയും പശ്ചിമബംഗാളിനേയും പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ തകരാന്‍ പോകുന്നില്ല. കേരളത്തില്‍ ബിജെപിക്ക് പിന്നാക്ക ആഭിമുഖ്യമില്ല. ഇതാണ് ആ പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയുന്നത്. ചെങ്ങന്നൂരില്‍ എല്ലാമുന്നണികള്‍ക്കും വിജയസാധ്യതയുണ്ട്. ഇരു മുന്നണികളും നേരത്തെ, ബിഡിജെഎസിനെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest