Connect with us

Kerala

ചെങ്ങന്നൂരില്‍ ബിജെപിക്ക് വോട്ട് കുറയും: തുഷാര്‍ വെള്ളാപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന തുടരുകയാണെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വോട്ട് കുറയുമെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

ബിജെപിയുടെ നിലപാടായിരിക്കും മുന്നണിയെ ശിഥിലമാക്കുന്നത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു.

നേരത്തെ, തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തുഷാറിന് പകരം ബിജെപി നേതാവ് വി മുരളീധരന് സീറ്റ് നല്‍കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മത്സരിക്കുക.

 

---- facebook comment plugin here -----

Latest