Connect with us

National

ഇന്ത്യന്‍ സേന ചൈനീസ് ഭാഷ പഠിക്കുന്നത് ചൈനയെ ഭയപ്പെടുത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ഭാഷ പഠിക്കുന്നത് ചൈനയുടെ സുരക്ഷാ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റ്മുട്ടലിലേര്‍പ്പെട്ടാല്‍ ഇത് ഇന്ത്യന്‍ സേനക്ക് തന്ത്രപ്രധാനമായി ഗുണകരമാകുമെന്നതാണ് ചൈനയെ ഭയപ്പെടുത്തുന്നത്.

ഐ ടി ബി പിയിലെ ഉദ്യോഗസ്ഥരും 25 ജവാന്‍മാരുമടങ്ങുന്ന സംഘം ചൈനീസ് ഭാഷ പഠിക്കുന്നതായി ഫിബ്രവരിയില്‍ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം അതിര്‍ത്തിയിലുണ്ടാകുന്ന ആശയവിനിമയത്തിലെ തെറ്റിദ്ധാരണകള്‍ കുറക്കാനാണ് ചൈനീസ് ഭാഷ പഠനമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയും ഇക്കാര്യം സമ്മതിക്കുന്നുണ്ടെങ്കിലും ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ ചൈനീസ് ഭാഷ അറിവ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനീസ് വിദഗ്ധര്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഇതിന് പകരമായി ചൈനീസ് ഭടന്‍മാര്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ദേശം നിരവധി വിദഗ്ധര്‍ മുന്നോട്ട് വെച്ചുകഴിഞ്ഞു.

Latest